ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ മകൻ പി എസ് അമൽ (20) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അമലിനെ യശ്വന്തപുരയ്ക്ക് സമീപം ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓള്‍ ഇന്ത്യ കെഎംസിസി യശ്വന്തപുരം ഏരിയാ പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: റെമി, അലൻ, അനൽ എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം നാളെ (ഡിസംബർ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.
SUMMARY: Malayali nursing student found dead after being hit by train in Bengaluru
SUMMARY: Malayali nursing student found dead after being hit by train in Bengaluru














