Tuesday, August 5, 2025
26.2 C
Bengaluru

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അഷറഫ്‌ ആണ് പിടിയിലായത്. വിദ്യാര്‍ഥിനിയെ ബലമായി കാറില്‍ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കോളേജില്‍ അഡ്മിഷൻ ലഭിച്ച്‌ 10 ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാർഥിനി ബെംഗളൂരുവില്‍ എത്തിയത്. അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പിജിയിലായിരുന്നു വിദ്യാർഥിനി താമസിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ചെത്തി വിദ്യാർഥിനിയുടെ മുറിയില്‍ കയറി ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റുകയും, തൊട്ടടുത്ത് നിർമാണം നടക്കുന്ന പി ജി കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്റെ സുഹൃത്തുകള്‍ക്ക് മെസ്സേജ് അയച്ച്‌ ഈ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സോളദേവനഹള്ളി പിടികൂടുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയർന്നുവന്നിരുന്നു. ഇയാളുടെ കീഴില്‍ പ്രവർത്തിക്കുന്ന പി ജിയില്‍ താമസമാക്കിയ വിദ്യാർഥികളോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. നിലവിൽ ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിയെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

SUMMARY: Malayali student raped in Bengaluru; accused arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അതുല്യയുടെ മരണം; സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

പത്തനംതിട്ട: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ കേസ്...

മലപ്പുറം കരുവാരകുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: കരുവാരകുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞൊഴുകി ശക്തമായ കുത്തൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്....

നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ...

സ്കൂൾ ബസ് സംഭാവന നല്‍കി

ബെംഗളൂരു: ബാംഗ്ലൂർ ഈസ്റ്റ് മലയാളി അസോസിയേഷൻ (ബെമ ചാരിറ്റബിൾ സൊസൈറ്റി), എൻകോറ...

സ്‌കൂട്ടറുകളില്‍ കാറിടിച്ച്‌ രണ്ട് സ്ത്രീകള്‍ മരിച്ചു

പാല: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു....

Topics

തെരുവ്നായ ആക്രമണം: ബിബിഎംപിയുടെ എല്ലാ വാർഡിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ലോകായുക്ത

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും...

മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസ്; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ...

ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ....

ബെംഗളൂരു തുരങ്ക റോഡ്; നിർമാണം ഏറ്റെടുക്കാൻ അദാനിയും ടാറ്റയും രംഗത്ത്

 ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് നിർമിക്കാൻ അദാനി ഗ്രൂപ്പും...

ഓടിക്കൊണ്ടിരുന്ന ആഡംബരകാറിൽ തീപ്പിടിത്തം

ബെംഗളൂരു: ബെംഗളൂരുവില്‍ ഓടിക്കൊണ്ടിരക്കെ ആഡംബരകാറിന് തീപ്പിടിച്ചു. കന്നഡയിലെ പ്രശസ്തനായ ഇൻഫ്ളുവൻസറായ സഞ്ജീവിന്റെ...

എംഡിഎംഎ കടത്ത്; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നിന്ന് കേരള...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണമാല കവർന്ന മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു...

ബെംഗളൂരുവിലെ ലഹരി വ്യാപനം തടയാൻ ആന്റി നാർക്കോട്ടിക് ടാക്സ് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക്...

Related News

Popular Categories

You cannot copy content of this page