ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ കോളേജിലെ അധ്യാപികയായ ഭാര്യ എൻ. സുമയെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കുവീണ അഖിലിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമയ്ക്കും പരുക്കേറ്റു.
ബെംഗളൂരുവിൽ എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്നു അഖിൽ. ജലഹള്ളിയിലാണ് താമസിച്ചിരുന്നത്. അച്ഛൻ: സി.എസ്. ഗജേന്ദ്രപ്രസാദ്. അമ്മ: സുതലകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് തേങ്കുറുശ്ശി വാതകശ്മശാനത്തിൽ നടക്കും.
SUMMARY: Malayali youth dies in bike accident in Bengaluru