ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ മമ്മദ് റസാത്ത് (23) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് അപകടം. റസാത്ത് ഓടിച്ച ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാത്ത് അപകട സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ മൈസൂരു റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം.
SUMMARY: Malayali youth dies in road accident