ബെംഗളൂരു: തിരുപ്പതി ക്ഷേത്ര ദർശനത്തിന് വിവിഐപി പാസുകൾ ലഭിക്കാൻ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. യെലഹങ്കയിൽ നിന്നും മാരുതിയാണ് (40) തുമകുരു പോലീസിന്റെ പിടിയിലായത്.
ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസർ കെ. നാഗണ്ണയുടെ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്ര ദർശനത്തിനായി വിവിഐപി പാസുകൾ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാരുതി കത്തയച്ചിരുന്നു. കത്തിൽ താൻ കർണാടക ആഭ്യന്തര മന്ത്രിയാണെന്നും, തനിക്ക് പരിചയമുള്ള ചിലർക്ക് ക്ഷേത്ര ദർശനത്തിന് പാസുകൾ വേണമെന്നും ആവശ്യപ്പെട്ടു.
കത്തിൽ പരമേശ്വരയുടെ വ്യാജ ഒപ്പും ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കർണാടക ആഭ്യന്തര മന്ത്രിയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പാസുകൾ മറ്റുള്ളവർക്ക് വിൽക്കാനാണ് മാരുതി പദ്ധതിയിട്ടതെന്ന് തുമകുരു പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | ARREST
SUMMARY: Man arrested for posing as karnataka home minister
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…
ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്‌ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…