ഹരിദ്വാർ: ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ രാംപുര സ്വദേശിയായ അശോക് ആണ് പിടിയിലായത്. തീവണ്ടിയിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയോടെയാണ് ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് മോത്തിചൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ഡിറ്റണേറ്ററുകൾ ഉള്ളതായി വിവരം ലഭിച്ചത്. മൊറാദാബാദ് റെയിൽവേ ഡിവിഷനിലെ കൺട്രോൾ റൂമിൽ നിന്നാണ് ആർപിഎഫിന് വിവരം ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി ഡിറ്റണേറ്ററുകൾ കണ്ടെടുത്തു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റെയിൽവേ ട്രാക്കിലൂടെ ഒരാൾ സംശയാസ്പദമായി നീങ്ങുന്നത് കണ്ടെത്തി. വ്യക്തമായി പരിശോധിച്ച ശേഷമാണ് അശോകിനെ പിടികൂടിയത്. പ്രതിയിൽ നിന്ന് നിരവധി ഡിറ്റണേറ്ററുകൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
TAGS: NATIONAL | ARREST
SUMMARY: Man arrested for planning blast in train
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…