Sunday, January 11, 2026
21.2 C
Bengaluru

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി. കേസിലെ പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്.

കൊച്ചുവേളിയില്‍ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കര്‍ ബഷ്വാനില്‍ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെ പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അർച്ചന പിന്നീട് പ്രതികരിച്ചിരുന്നു.

ഈ മാസം രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷർട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അർച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടിട്ടില്ല. തുടർന്ന് പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തെരഞ്ഞുകൊണ്ട് പോലീസ് പരസ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഇയാളെ കണ്ടെത്തിയത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

സുരേഷ് കുമാറിനെ ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്‌സ്‌പ്രസിൽ കയറിയത്. സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പോലീസിനോട് വിവരിച്ചു. ട്രെയിനിൽ കയറുന്നതിന് മുൻപ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി.
SUMMARY: Man who subdued attacker who pushed woman off train found

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും

ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ...

‘ഇനിയും അതിജീവിതകളുണ്ട്, അവര്‍ മുന്നോട്ട് വരണം; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ റിനി ആന്‍ ജോര്‍ജ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച്‌ നടി...

വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി ദേഹത്തേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു....

മുറി ചൂടാക്കാൻ കൽക്കരി കത്തിച്ചു; പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു

ചണ്ഡീ​ഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ...

Topics

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ...

Related News

Popular Categories

You cannot copy content of this page