ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആധുനിക സിഗ്നൽ സംവിധാനം കൊണ്ടുവരും. വന്ദേഭാരതടക്കം കൂടുതൽ ട്രെയിനുകൾ കേരളത്തിന് അനുവദിക്കും. ഷൊർണൂർ – കോയമ്പത്തൂർ പാത നാലുവരിയാക്കും. ഷൊർണൂർ – തിരുവനന്തപുരം, തിരുവനന്തപുരം – കന്യാകുമാരി പാതകൾ മൂന്നുവരിയാക്കാൻ നടപടി ആരംഭിച്ചു. ശബരിപാതയ്‌ക്കായി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാതയ്‌ക്ക് കേന്ദ്രം ഏറെ പ്രാധാന്യം നൽകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തിന് അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.
SUMMARY: Mangaluru-Shornur rail line to be made into four lanes