താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ആറാം വളവിന് സമീപം വൈകിട്ട് 4.20നായിരുന്നു അപകടം.
ചുരത്തില്‍ ബ്ലോക്കില്‍പെട്ട് വാഹനങ്ങള്‍ നിർത്തിയിരിക്കെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്ന് കാറും ബൈക്കുമടക്കം ഏഴു വാഹനങ്ങള്‍ തകർന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
SUMMARY: Mass accident at Thamarassery Pass; Seven vehicles damaged