കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ വന്‍ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. ഓറഞ്ച് അലർട്ടാണ് ഭൂകമ്പത്തിന് യുഎസ്‌ജിഎസ് നൽകിയിരിക്കുന്നത്. വ്യാപകമായ ദുരന്തത്തിനും കാര്യമായ നാശനഷ്‌ടത്തിനുമുള്ള സാധ്യതയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മസർ-ഇ-ഷെരിഫിൽ ഭൂമിയുടെ 28 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രം.ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മസാർ-ഇ ഷെരീഫിൽ താമസിക്കുന്നത്.
په افغانستان کې وروستۍ زلزلې زیانونه اړولي دي. #earthquake #Afghanistan pic.twitter.com/dhHhigSLQh
— Abdulhaq Omeri (@AbdulhaqOmeri) November 3, 2025
ഭൂചലനത്തെ തുടര്‍ന്ന് ഷോൾഗര ജില്ലയിൽ നാല് പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും ബാൽഖ് പ്രവിശ്യയിലെ താലിബാൻ വക്താവ് എക്‌സിൽ കുറിച്ചു. പ്രവിശ്യയിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകൾ താഴേക്ക് വീണതായും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. താലിബാൻ ഏകാധിപത്യത്തിൽ പ്രയാസമനുഭവിക്കുന്ന അഫ്‌ഗാനിൽ ഓഗസ്റ്റ് മാസത്തിലും ശക്തമായൊരു ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരത്തിലധികം പേരാണ് മരിച്ചത്.
🚨
Due to the powerful #earthquake in Khulm, Samangan, bodies of people are being pulled out from under the rubble. It is said that this video shows three martyrs.#Afghanistan khulm 📍 pic.twitter.com/f8hmbiIjqT
— Najib Farhodi (@Najib_Farhodi) November 2, 2025
SUMMARY: Massive earthquake hits Afghanistan.














