ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച് തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തി. കേരളാസമാജം ജനറൽ സെക്രട്ടറി റെജികുമാർ ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് സോൺ വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ അധ്യക്ഷത വഹിച്ചു.സോൺ ചെയർമാൻ വിനു ജി, കൺവീനർ രാജീവൻ, സജി പുലിക്കോട്ടിൽ, രതീഷ് നമ്പ്യാർ, വിനോദൻ, രജീഷ്, വിവേക്, രഘു പീകെ, ഷാജു പീകെ, ജയ്സൻ ലൂക്കോസ്, തോമസ് പയ്യപ്പിള്ളി,സലികുമാർ, സുജിത്ത്,സുനിൽ, എന്നിവർ സംബന്ധിച്ചു.ക്യാമ്പിന് വനിതാ വിഭാഗം ജോയിന്റ് കൺവീനർ ദിവ്യാരജീഷ്, ഗീതാ രാജീവൻ, ലേഖാ വിനോദ് എന്നിവർ നേതൃത്വം നൽകി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
SUMMARY: Medical camp organized