തിരുനെല്ലി: വയനാട്ടിൽ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തില്‍ പരുക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ദാസന്‍ഘട്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വച്ചാണ് കുമാരന് നേരെ കരടിയുടെ ആക്രമണം നടന്നത്.
ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ദാസന്‍ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകര്‍ സ്ഥലത്തെത്തുകയും കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വലതു കാലിന് പരിക്കേറ്റ കുമാരന് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
SUMMARY: Middle-aged man injured in bear attack in Wayanad