തിരുവനന്തപുരം: മിനി കാപ്പനെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മാറ്റി. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിനു ശേഷം ചുമതല ഒഴിയും. രജിസ്ട്രാർ കെ എസ് അനില്‍കുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ യോഗത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്.
രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ കഴിഞ്ഞ ദിവസം മീറ്റിങ്ങിനുള്ള നോട്ടീസ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. കെ എസ് അനില്‍കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സസ്പെൻഷൻ വിഷയം യോഗത്തില്‍ ചർച്ചയാകില്ല. 100 കോടി രൂപയുടെ പി എം ഉഷ ഫണ്ട് പദ്ധതി, പി എച്ച് ഡി അംഗീകാരം, വിദ്യാർഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ യോഗത്തില്‍ തീരുമാനമാകും.
അതേസമയം ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാർ ചുമതല ആരു വഹിക്കും എന്നീ ചോദ്യങ്ങള്‍ നിലനില്‍ക്കുകയാണ്.
SUMMARY: Mini Kappan transferred from the post of Registrar-in-Charge of Kerala University