തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ നിർദേശം നല്‍കി മന്ത്രി വീണ ജോർജ്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നല്‍കിയത്.
മെഡിക്കല്‍ കോളജില്‍ നിന്നുള്ള ചികിത്സയില്‍ തൃപ്തിയില്ലെന്ന് ശ്രീകുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ച വിദഗ്ധ ചികിത്സ നല്‍കാൻ മന്ത്രി നിർദേശം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് ശ്രീക്കുട്ടിയെ സഹയാത്രികൻ തള്ളിയിട്ടത്. ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി.
പെണ്‍കുട്ടിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നല്‍കി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.
SUMMARY: Varkala train attack; Minister directs to form medical board for Sreekutty’s treatment














