തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാൻ ഏതൊരാള്‍ക്കും അവസരം നല്‍കുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഉടൻ നിലവില്‍ വരും.
ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആർടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്‌ആർടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പരസ്യ കമ്പനികള്‍ കാരണം കഴിഞ്ഞ 6-7 വർഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 65 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ടെൻഡർ എടുത്തതിന് ശേഷം ചില കമ്ബനികള്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ ഇനത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാകാൻ കാരണം.
ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെൻഡർ വിളിക്കുമ്പോൾ സംഘം ചേർന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവർ പയറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: Anyone can now advertise in KSRTC: Minister KB Ganesh Kumar announces job creation scheme