തിരുവനന്തപുരം: നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളില്‍ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല.
രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങള്‍ നേരത്തെ ഉയർന്നു വന്നപ്പോള്‍ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകള്‍ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ഇനി നടക്കാൻ പോകുന്ന സിനിമ കോണ്‍ക്ലെവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
TAGS : SAJI CHERIYAN
SUMMARY : Minister Saji Cherian says Vinci’s complaint is serious; action will be taken regardless of face
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…
പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…
കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…
തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…