വിന്‍സിയുടെ പരാതി ഗൗരവമുള്ളത്; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളില്‍ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല.

രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച്‌ ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങള്‍ നേരത്തെ ഉയർന്നു വന്നപ്പോള്‍ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകള്‍ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

ഇനി നടക്കാൻ പോകുന്ന സിനിമ കോണ്‍ക്ലെവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS : SAJI CHERIYAN
SUMMARY : Minister Saji Cherian says Vinci’s complaint is serious; action will be taken regardless of face

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം...

KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു....

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ...

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന്...

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ...

Related Articles

Popular Categories