മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കുമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശം.

തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.

‘വേടന് പോലും’ എന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. ലൈംഗികപീഡനം കേസുകള്‍ നേരിടുന്നയാള്‍ക്ക് സംസ്ഥാനപുരസ്‌കാരം നല്‍കുന്നത് ഉചിതമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

SUMMARY: Minister’s words are insulting; Vedan says he will respond through a song

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

Related Articles

Popular Categories