ഇടുക്കി തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ കൊന്ന് ഗോഡൗണില്‍ ഒളിപ്പിച്ചെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തില്‍ പെട്ട മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച മുതലാണ് ബിജുവിനെ കാണാതായത്.
ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണില്‍ ഒളിപ്പിച്ചെന്നാണ് പിടിയിലായവർ നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയന്താനിയിലെ കാറ്ററിംഗ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്.
TAGS : LATEST NEWS
SUMMARY : It is suspected that the missing man from Thodupuzha was killed and hidden in a godown