Friday, September 19, 2025
20.5 C
Bengaluru

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനി ഇഡിക്കു മുന്നില്‍ ഹാജരായി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനെ തുടർന്നാണിത്.

പ്രമുഖ വ്യവസായിയായ അനില്‍ അംബാനി 2017 നും 2019 നും ഇടയില്‍ യെസ് ബാങ്കില്‍ നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പകള്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതിനു പകരമായി, റിലയൻസ് ഗ്രൂപ്പ് കമ്പനികള്‍ യെസ് ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയതായും ആരോപിക്കപ്പെടുന്നു.

ഇതേ തുടർന്ന് കൈക്കൂലി കേസിലും ബാങ്ക് വായ്പ തട്ടിപ്പിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 24 മുതല്‍ ഡല്‍ഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ റിലയൻസ് ഗ്രൂപ്പ് ഓഫീസുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട 35 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 3 ദിവസം പരിശോധന നീണ്ടുനിന്നു. ഈ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു.

SUMMARY: Money case; Anil Ambani appears before ED

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പരസ്യചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിന് പരുക്ക്

പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്.  എന്നാൽ പരുക്ക്...

സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

കൊച്ചി: യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത് ചാവക്കാട് സ്വദേശി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു....

മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം; രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു, നാലുപേര്‍ക്ക് പരുക്ക്

ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു....

ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് മഹാസമാധി ദിനാചാരണം...

Topics

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

Related News

Popular Categories

You cannot copy content of this page