തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 97% കൂടുതല്‍ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎല്‍ഒമാർ ഫോം തിരികെ വാങ്ങുന്നതാണ് അടുത്ത നടപടിയെന്നും രത്തൻ യു. ഖേല്‍ക്കർ വ്യക്തമാക്കി.
ബൂത്ത് ലെവല്‍ അടിസ്ഥാനത്തില്‍ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ അഞ്ച് ലക്ഷത്തോളം ഫോമുകള്‍ ഡിജിറ്റലാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. “ബിഎല്‍ഒമാർക്കാണ് പ്രധാന ചുമതല. ഭരണഘടനാ പോസ്റ്റാണ് ബിഎല്‍ഒമാർക്ക് നല്‍കിയിട്ടുള്ളത്. ഒരാളെ ഒരു പ്രാവിശ്യം നിയമിച്ചാല്‍ മുഴുവൻ നിയന്ത്രണവും ഇലക്ഷൻ കമ്മീഷനാണ്. നിയമപ്രകാരമാണ് എല്ലാ നടപടികളും നടക്കുന്നത്. ഇത് പ്രകാരം ജോലിയില്‍ വിട്ട് വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഎല്‍ഒമാരുടെ പ്രവർത്തന മികവ് കൊണ്ടാണ് എസ്‌ഐആർ പൂർത്തിയാക്കാൻ സാധിക്കുന്നത്. മലപ്പുറത്തും ഇടുക്കിയിലും ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമം ഉണ്ടായി. പ്രവർത്തനം തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി എടുക്കും. 10 വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുകയെന്നും രത്തൻ യു. ഖേല്‍ക്കർ പറഞ്ഞു. സൈബർ ഇടങ്ങളിലും ബിഎല്‍ഒമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിലും ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
SUMMARY: More than 97 percent of forms have already been distributed, 5 lakh forms have been digitized; Ratan Khelkar













