ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കലെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അദ്ദേഹത്തിന്റെ കരാര്‍ ആരംഭിക്കും. മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചായി നിയമിതാനാകുമെന്ന് ശ്രീലങ്കന്‍ പര്യടനത്തിനു മുന്നേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോര്‍ക്കല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗംഭീറിന്റെ സഹായിയായിരുന്നു.
അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും നേരത്തെ തന്നെ ഗംഭീറിന്റെ കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു. പിന്നാലെയാണ് മോര്‍ക്കല്‍ എത്തുന്നത്. ഇതില്‍ അഭിഷേഖും റിയാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിനൊപ്പം ഉണ്ടായിരുന്നു. ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ച വിനയ് കുമാര്‍, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകളും ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിട്ട ജോണ്ടി റോഡ്സിന്റെ പേരും ബിസിസിഐ തള്ളുകയായിരുന്നു.
TAGS: SPORTS | CRICKET
SUMMARY: Morne Morkel confirmed as new bowling coach of Indian cricket team
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…