ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും മികച്ച തിരക്കഥകളും സംവിധാനമികവും കൊണ്ട് മലയാള ചലച്ചിത്ര രംഗത്തെ ധന്യമാക്കിയ പ്രതിഭ ഏറ്റവും മികച്ച സാഹിത്യ പത്രാധിപരുമായിരുന്ന എം.ടി. വാസുദേവൻ നായരുടെ സംഭാവനകളെ കുറിച്ച് എഴുത്തുകാരനും വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡണ്ട് ആർ. മുരളീധർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ കെ. കവിത, വിഷ്ണുമംഗലം കുമാർ, കെ.ആർ കിഷോർ, ഇന്ദിരാ ബാലൻ, ബിന്ദു പി.മേനോൻ, ശാന്തകുമാർ എലപ്പുള്ളി, ടോമി ആലുങ്കൽ എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തി. കൃഷ്ണപിള്ള ബിജു ജേക്കബ്, വിശ്വനാഥൻ പിള്ള. സി.പി.മുരളി. വി.കെ. വിജയൻ, കെ. കൃഷ്ണകുമാർ, കവിരാജ്, കെ.പി. അശോകൻ, ടി.കെ.രവീന്ദ്രൻ, ഷൺമുഖൻ, സുധ കരുണാകരൻ, ബിന്ദു ഗോപാലകൃഷ്ണൻ, സിനി അനീഷ്, ശ്രീധരൻ എന്നിവർ പങ്കെടുത്തു. സാഹിത്യ വിഭാഗം ചെയർമാൻ കൃഷ്ണ പിള്ള സ്വാഗതവും, കൺവീനർ ആർ. ബാലൻ നന്ദിയും പറഞ്ഞു.
SUMMARY: MT Smrithi organized














