കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. മൂന്നാഴ്ച കൂടി ഹൈക്കോടതിയോട് സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. വിഷയത്തില്‍ ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും അതിനാല്‍ മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നുമാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്.
കേരള ബാങ്ക് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളിയെന്ന് കോടതി ഓർമിപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും. മഴക്കെടുതിമൂലം നാശനഷ്ടങ്ങളുണ്ടായ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് വർഷം ഒന്നായിട്ടും സഹായമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
SUMMARY: Bank loan waiver for Mundakai Chooralmala disaster victims; Central government asks for three more weeks