ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. അരുണ്‍ ശ്രീനിവാസന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കേരള സമാജം പ്രസിഡണ്ട് പി.എസ് നായര്‍, മുന്‍ പ്രസിഡണ്ട് ബാസ്റ്റ്യന്‍ ജോസഫ്, വെെസ് പ്രസിഡണ്ട് ഇക്ബാല്‍ മണലൊടി, ജനറല്‍ സെക്രട്ടറി മുരളീധര മേനോന്‍, ട്രഷറര്‍ പോള്‍ ആന്‍റണി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വെെകീട്ട് 5മണിവരെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ബിപി, ആർബിഎസ്, ഇസിജി, എക്കോ എന്നീ ടെസ്റ്റുകൾ സൗജന്യമായിരുന്നു .
കുത്താമ്പള്ളി ഹാന്‍റ്ലൂം വസ്ത്രവില്‍പ്പന മേളയും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ മെെസൂരു കേരളസമാജം നടത്തുന്ന ഓണച്ചന്തയിലും കൂത്താമ്പള്ളി തുണിത്തരങ്ങള്‍ ലഭ്യമായിരിക്കുമെന്ന് പ്രസിഡണ്ട് പി.എസ് നായര്‍ അറിയിച്ചു.

