ബെംഗളൂരു: മൈസൂരു മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുളള ഭരണസമിതി തീരുമാനം വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അംഗീകരിച്ചു. 50 ശതമാനം വർധനയാണ് ഭരണസമിതി മുന്നോട്ടുവച്ചതെങ്കിലും 20 ശതമാനത്തിനാണ് മന്ത്രി അംഗീകാരം നൽകിയത്.
നിലവിൽ മുതിർന്നവർക്ക് 100 രൂപയും 5 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ മൃഗങ്ങളെ എത്തിക്കുന്നത് ഉൾപ്പെടെ സന്ദർശകരെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കാൻ മന്ത്രി അധികൃതർക്ക് നിർദേശം നൽകി.
SUMMARY: Mysuru zoo entry fee hiked by 20%.