Tuesday, November 4, 2025
24.6 C
Bengaluru

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു വികസന വകുപ്പിന്റെ ചുമതല കൂടി ഉള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ് ഇക്കാര്യം അറിയിച്ചത്. 21.76 കിലോമീറ്റർ പാതയിൽ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 13.7 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ആദ്യം തുറക്കുക. കല്ലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗർ ഫോർത്ത് ഫേസ്, ജയദേവ, താവരക്കരെ എന്നി 6 സ്റ്റേഷനുകളാണു ആദ്യഘട്ട പാതയിലുള്ളത്.

എംജി റോഡ്, ശിവാജിനഗർ, ടാനറി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഡയറി സർക്കിള്‍- നാഗവാര 13.76 കിലോമീറ്റർ ഭൂഗർഭ പാത അടുത്ത വർഷം ഡിസംബറോടെ തുറന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇരു പാതകളും പൂര്‍ണമായി പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ എംജി റോഡ്, ശിവാജിനഗർ, കന്റോൺമെന്റ് എന്നിവയുൾപ്പെടെ നിരവധി പ്രധാന യാത്ര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായകരമാകും. നഗരത്തിലെ വടക്ക്-തെക്ക് ഭാഗങ്ങളിലെ കണക്റ്റിവിറ്റിയെ മെച്ചപ്പെടുത്തുന്നതിനും, ജനസാന്ദ്രമായ റെസിഡൻഷ്യൽ ഏരിയകളെയും പ്രധാന വാണിജ്യ മേഖലകളെയും ബന്ധിപ്പിക്കുന്നതിനും പാത സഹായിക്കും.
SUMMARY: Namma Metro Pink Line; First phase of train service to start in May next year

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നെടുമ്പാശ്ശേരിയില്‍ വൻ ലഹരിവേട്ട; ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ്...

പ്രവാസി കേരളീയരുടെ നോർക്ക സ്കോളർഷിപ്പ്; 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം...

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്‍റെ മൃതദേഹം

കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ...

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ...

Topics

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി...

Related News

Popular Categories

You cannot copy content of this page