പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിയുടെ രാജി സ്വീകരിച്ചു. ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും രാജിക്കത്ത് കൈമാറുന്നതും സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവന്നു. പ്രധാനമന്ത്രി രാജി സമർപ്പിക്കുന്നതിനൊപ്പം കൗണ്‍സില്‍ മെമ്പർമാരുടെ രാജിയും കൈമാറി.
രാജി സ്വീകരിച്ച രാഷ്‌ട്രപതി, പുതിയ കേന്ദ്രസർക്കാർ രൂപീകരിക്കുന്നത് വരെ ഓഫീസില്‍ തുടരണമെന്ന് നരേന്ദ്രമോദിയോടും കൗണ്‍സില്‍ അംഗങ്ങളോടും ആവശ്യപ്പെട്ടു. ജൂണ്‍ 16 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി. മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭാ തിരഞ്ഞടുപ്പില്‍ 292 സീറ്റുകള്‍ നേടിയാണ് എൻഡിഎ സർക്കാരിന്റെ ഹാട്രിക് വിജയം. 241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നുവട്ടം ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന നേതാവായി ഇതോടെ നരേന്ദ്രമോദി മാറും.
TAGS: NARENDRA MODI, RESIGNATION
KEYWORDS: Modi tendered his resignation to the President
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…