നെടുമ്പാശ്ശേരി അപകടം; മരിച്ച ഗോപികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കെ.പി. ശശികല

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ ശശികല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തനിക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞ് ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ പിതൃ സഹോദരന്‍ എം ആര്‍ അനില്‍ കുമാര്‍ പറയുന്നു.

മരിച്ച പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ശശികലയുടെ പേരിലിറങ്ങുന്ന പോസ്റ്ററുകള്‍ പിന്‍വലിപ്പിക്കാനാണ് അവര്‍ പരാതി കൊടുക്കേണ്ടതെന്നും ഗോപികയുടെ ബന്ധു പറഞ്ഞു. മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കണമെന്നും എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വമെന്നും അനില്‍ കുമാർ ഫേസ്ബുക്കില്‍ കുറിച്ചു. ചെയ്യാത്ത കാര്യത്തിന്റെ പേരിലാണ് താന്‍ കുറ്റപ്പെടുത്തിയതെങ്കില്‍ മാധ്യമങ്ങളോട് പറഞ്ഞത് പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കെ പി ശശികല എന്നെ വിളിച്ച്‌ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ പത്ര സമ്മേളനത്തില്‍ ഞാന്‍ ആരോപണം ഉന്നയിച്ചു എന്നാണ് പറയുന്നത്. ആരോപണം ഉന്നയിച്ചിട്ടുണ്ട്. അത് അവരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളുടെ അടിസ്ഥാനത്തിലാണ്.

അത് വ്യാജമാണെങ്കില്‍ അത്തരം പ്രചരണത്തിനെതിരെ ആദ്യം അതവസാനിപ്പിക്കാനായി അവര്‍ ഡി.ജി.പിക്ക് പരാതി കൊടുക്കട്ടെ. പ്രസ്താവന നിഷേധിച്ച്‌ പരസ്യമായി പ്രതികരിക്കട്ടെ. അതിന് പകരം സന്തപ്ത കുടുംബത്തിനെതിരെ മാനനഷ്ട കേസ് എന്ന ഉമ്മാക്കി കാണിച്ച്‌ തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കണ്ട. അത്തരം പേടിയുള്ള കുടുംബമൊന്നുമല്ല എന്റേത്.ചെയ്യേണ്ട കാര്യം താങ്കള്‍ ആദ്യം ചെയ്ത് കാണിക്കണം.

മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാന്‍ ആദ്യം പഠിക്കണം. എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വം. അത് ചെയ്ത് കഴിഞ്ഞിട്ട് താങ്കള്‍ വക്കീലിനേയും കൂട്ടി കോടതിയിലേക്ക് പോകുന്നതല്ലേ നല്ലത്? ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം തീര്‍ച്ചയായും പിന്‍വലിക്കും. പക്ഷേ, താങ്കളുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ താങ്കള്‍ ആദ്യം ഡി.ജി.പിക്ക് പരാതി കൊടുക്ക്. എന്നിട്ട് ഭീഷണിയുമായി വന്നാ പോരേ?

SUMMARY: Nedumbassery accident: K.P. Sasikala threatens the family of the deceased, Gopika

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറ അവധി: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം...

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

ഗുരുവായൂര്‍ ദേവസ്വത്തില്‍ 30 ഒഴിവുകള്‍; അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുകള്‍. സോപാനം വാച്ച്‌മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളില്‍...

സിഎംആർഎല്‍-എക്സാലോജിക് കേസില്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള...

‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

Related Articles

Popular Categories