ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ ആണ് മൂന്നാം ശ്രമത്തിൽ നീരജ് എറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.
ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം ചരിത്രം കുറിച്ചത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ കിഷോർ ജെനയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ വർഷം നടന്ന മൂന്ന് ഡയമണ്ട് ലീഗ് മത്സരങ്ങളിലും നീരജ് രണ്ടാം സ്ഥാനം നേടിയിരുന്നു.
മത്സരത്തിൽ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചു. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം. ചോപ്രയുടെ അവസാന ശ്രമം 88.20 ആയിരുന്നു. പാകിസ്ഥാന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ 90 മീറ്റർ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യൻ യാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഉൾപ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയിൽ മത്സരിച്ചത്.
TAGS: SPORTS | NEERAJ CHOPRA
SUMMARY: Doha Diamond League 2025 Neeraj Chopra breaks 90m barrier
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തിൽ…
കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…
ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…