പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചില്ല. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ചെന്താമരക്കു ശിക്ഷ വിധിച്ചത്. പ്രതിക്ക് നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകളിലായാണ് ഇരട്ട ജീവപര്യന്തം വിധിച്ചിട്ടുള്ളത്.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. നേരത്തെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലാത്ത പ്രതി അപൂര്‍വ കുറ്റവാളിയാണെന്നു കാണാന്‍ കഴിയില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സാജിതയെ വീട്ടില്‍ക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്.
SUMMARY: Nenmara Sajitha murder case; Chenthamara gets double life sentence