കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർവിരുദ്ധ കലാപത്തിൽ മരണസംഖ്യ 51 ആയി. ഇതിൽ 21 പേർ പ്രക്ഷോഭകരാണ്. 1771 പേർക്ക് പരുക്കേറ്റു. 284 പേർ ചികിത്സയിലാണ്.
കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയായ തീർഥാടകയും. പ്രക്ഷോഭകർ തീയിട്ട ഹോട്ടലിൽനിന്നു രക്ഷപ്പെടാനായി ചാടിയ ഗാസിയാബാദ് സ്വദേശി രാജേഷ് ദേവി ഗോല (55) ആണ് മരിച്ചത്. ഒപ്പം ചാടിയ ഭർത്താവ് രാംവീർ സിങ് ഗോല പരുക്കുകളോടെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ്. ഏഴിനാണ് രാംവീർ സിങ്ങും രാജേഷ് ദേവി ഗോലയും നേപ്പാളിലേക്ക് പോയത്. പശുപതിനാഥ് ക്ഷേത്രം സന്ദർശിച്ചശേഷം കാഠ്മണ്ഡുവിലെ ഹോട്ടലിൽ തങ്ങി. ഒമ്പതിന് ഇവർ താമസിച്ച ഹോട്ടലിനു തീയിട്ടു. രക്ഷപ്പെടാൻ ഇരുവരും ചാടുകയായിരുന്നു.
SUMMARY: Nepal riots: 51 dead, Indian pilgrim among those killed