തിരുവനന്തപുരം: സംസ്ഥാന യുവമോർച്ചക്കും മഹിളാ മോർച്ചക്കും പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചു. യുവമോർച്ച അധ‍്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാ മോർച്ച അധ‍്യക്ഷയായി നവ‍്യ ഹരിദാസിനെയുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചത്.
ഇതുകൂടാതെ ഒബിസി, എസ്‌സി മോർച്ചയുടെ അധ‍്യക്ഷന്മാരെയും തിരഞ്ഞെടുത്തു. ഒബിസി മോർച്ചയുടെ അധ‍്യക്ഷനായി എം. പ്രേമനെയും എസി മോർച്ചയുടെ അധ‍്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനെയുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. ന‍്യൂനപക്ഷ മോർച്ചയുടെ അധ‍്യക്ഷനായി സുമിത് ജോർജിനെയും ഷാജി രാഘവനെ കിസാൻ മോർച്ചയുടെ അധ‍്യക്ഷനായും തീരുമാനിച്ചു. മുകുന്ദൻ പള്ളിയറയാണ് എസ്ടി മോർച്ചയുടെ അധ‍്യക്ഷന്‍.
SUMMARY: New members for Yuva Morcha and Mahila Morcha