ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് കഗദാസപുരയിലേക്കാണ് സർവീസ് ആരംഭിച്ചത്.
314എ/1 നമ്പർ ബസ് ഇന്ദിരാനഗർ ഹൺഡ്രഡ് ഫീറ്റ് റോഡ്, ഇന്ദിരാനഗർ കെഎഫ്സി, സിഎംഎച്ച് ഹോസ്പിറ്റൽ, തിപ്പസന്ദ്ര മാർക്കറ്റ് റോഡ്, ബിഇഎംഎൽ ഗേറ്റ്, ബാഗ്മാനെ ടെക് പാർക്ക്, ഡിആർഡിഒ ക്വാർട്ടേഴ്സ്, കെവി-ഡിആർഡിഒ, സി.വി. രാമൻ നഗർ ബസ് സ്റ്റോപ്പ്, കഗദാസപുര മെയിൻ റോഡ്, കഗദാസപുര ലക്ഷ്മി ഹോസ്പിറ്റൽ ജംക്ഷൻ വഴി സർവീസ് നടത്തും.
SUMMARY: Bengaluru gets new metro feeder bus from Kaggadasapura to SV Road Metro.