ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ.
കഴിഞ്ഞ മാസമാണ് തടവുകാർ മൊബൈൽ ഫോണും ടിവിയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഭീകരവാദക്കേസിൽ ജയിലിൽ കഴിയുന്ന ഹമീദ് ഷക്കീൽ മന്ന, ബലാത്സംഗ കേസുകളിലെ പ്രതി ഉമേഷ് റെഡി, സ്വർണ്ണ കടത്ത് കേസിലെ തരുൺ രാജു എന്നിവര്‍ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്
കഴിഞ്ഞ ആഴ്ച എൻഐഎ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് ജയിലിൽ പരിശോധന നടത്താനായെത്തിയത്. ആരാണ് ഫോൺ നൽകിയതെന്നും ആരോടാണ് ഫോണിൽ സംസാരിച്ചത് ഒന്നുമുള്ള കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. ഉദ്യോഗസ്ഥർ ഏതാനുംപേരെ ചോദ്യംചെയ്തു. ജയിലിനകത്ത് എങ്ങനെയാണ് സ്മാർട്ട് ഫോണും മറ്റും എത്തുന്നതെന്നതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
SUMMARY: NIA raids Parappana Agrahara Jail














