തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന കാര്യത്തില്‍ ഇടപെടല്‍ തേടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ യുവതി സനയിലെ ജയിലിലാണ്.
കേസിലെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം കോടതിയില്‍ വിശദീകരിച്ചേക്കും. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗണ്‍സിലിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കൗണ്‍സില്‍ നല്‍കിയ ഹർജി പരിഗണിക്കുന്നത്.
SUMMARY: Nimisha Priya’s release: Supreme Court to consider petition again today