സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പ്രതി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്‌നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതല്‍ ബലംപകരുന്ന തെളിവാണിത്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

ജെയ്‌നമ്മയുടെ ഫോണ്‍ സിഗ്നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതാണ് സെബാസ്റ്റ്യനിലേക്ക് എത്തിച്ചേരാനുള്ള നിർണായക തെളിവായത്. ഈ ഫോണ്‍ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

ധ്യാനകേന്ദ്രങ്ങളില്‍ പതിവായി പോകുമായിരുന്ന ജെയ്‌നമ്മയെ അവിടെവച്ചാകും സെബാസ്റ്റ്യന്‍ പരിചയപ്പെട്ടിരിക്കുക എന്നാണ് നിഗമനം. ബിന്ദു പത്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് വിറ്റ കേസില്‍ സെബാസ്റ്റ്യന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ബിന്ദുവിനെ കാണാതായതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ ആരോപണമുയര്‍ന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

SUMMARY: The bloodstain at Sebastian’s house is Jayne’s mother’s; crucial discovery

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

മ്യാന്‍മര്‍ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകള്‍ മുങ്ങി 500ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു

യാങ്കൂണ്‍: മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി റോഹിങ്ക്യൻ അഭയാർഥികള്‍ അടക്കം...

മമതയ്ക്ക് വീണ്ടും തിരിച്ചടി; ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍...

പ്രിയദര്‍ശിനി പദ്ധതിയില്‍ സംസ്ഥാനത്തിന് പ്രതിമാസം 60 കോടി നഷ്ടം; സിപി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഇത് സർക്കാർ...

കാസറഗോഡ് കരയ്ക്കടിഞ്ഞ മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും; മുമ്പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് സൂചന

കാസറഗോഡ്: കാസറഗോഡ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കടലില്‍ ഒഴുകിയെത്തിയത്...

പാലക്കാട്‌ നിന്നും കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

പാലക്കാട്‌: ഷൊര്‍ണൂര്‍ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബംത്തെ കണ്ടെത്തി. ഇവര്‍ മൈസൂരൂ...

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; കൊച്ചി അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കത്രിക്കടവിലെ അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക്...

Related Articles

Popular Categories