പാലക്കാട്: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങള്‍ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കില്‍ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കും. വർക്ക് ഫ്രം ഹോം പറ്റാത്ത ജോലിയില്‍ ഉള്ളവർക്ക് പ്രത്യേക അവധി നല്‍കും.
ജില്ലയില്‍ 17 പേർ ഐസൊലേഷനില്‍ ചികിത്സയിലാണ്. 32 പേർ ഹൈയസ്റ്റ് റിസ്‌ക്ക് വിഭാഗത്തിലും 111 പേർ ഹൈറിസ്‌ക് വിഭാഗത്തിലുമായി നിരീക്ഷണത്തിലാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കും കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
SUMMARY: Nipah alert; strict restrictions in Palakkad