ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിലെ ആരോഗ്യവിദഗ്ധരാണ് പഠനം നടത്തിയത്.
2025 ഏപ്രിൽ 1 മുതൽ മേയ് 31 വരെ ആശുപത്രിയിൽ ചികിത്സ തേടിയ 45 വയസ്സിനു താഴെ പ്രായമായവരുടെ മെഡിക്കൽ വിവരങ്ങൾ അവലോകനം ചെയ്താണ് നിഗമനങ്ങളിൽ എത്തിച്ചേർന്നത്. 2019 ഏപ്രിൽ 1 മുതൽ മേയ് 31 വരെ കാലയളവിലെ വിവരങ്ങളുമായി ഇവയെ താരതമ്യപ്പെടുത്തി.
ഇതു സംബന്ധിച്ച് ആഗോള തലത്തിൽ പ്രസിദ്ധീകരിച്ച മറ്റു പഠനങ്ങളും സംഘം വിലയിരുത്തി. കോവിഡും ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
SUMMARY: Study finds no link between Covid jabs and heart attack.