Friday, August 8, 2025
26.5 C
Bengaluru

നീറ്റ് പരീക്ഷ; നടത്തിപ്പിൽ ക്രമക്കേടില്ലെന്ന് എൻടിഎ, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). അട്ടിമറി സാധ്യതകള്‍ ഒന്നുമില്ല. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നത്. 67 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം.

അതേസമയം എന്‍ടിഎ യുടെ വിശദീകരണം വിദ്യാര്‍ഥികള്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത റാങ്ക് ലഭിച്ചത് സംശയാസ്പദമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്.

നീറ്റ് പരീക്ഷാഫലത്തിനെതിരെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമായ സൈലം സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. പരീക്ഷയില്‍ മാര്‍ക്ക് ദാനവും അട്ടിമറിയും നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഗ്രേസ് മാര്‍ക്ക് നല്കി റാങ്ക് ലിസ്റ്റില്‍ ഒട്ടേറെ പേര്‍ക്ക് അവസരം നല്കി. ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് കിട്ടുന്നതിനു പകരം 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇതില്‍ 47 പേര്‍ ഗ്രേസ് മാര്‍ക്കിലാണ് റാങ്ക് ലഭിച്ചതെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരീക്ഷയില്‍ വലിയ തോതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം രാജ്യത്താകെ ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 180 ചോദ്യങ്ങളാണ് ഉത്തരമെഴുതാന്‍ നീറ്റ് ചോദ്യപേപ്പറില്‍ ഉള്ളത്. നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതുന്ന കുട്ടിക്ക് ലഭിക്കുക. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. അതായത് 720 മാര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരികയുള്ളു. എന്നാല്‍, ഈ വര്‍ഷത്തെ നീറ്റ് റാങ്ക് പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചു. ഇതു ഗ്രേസ് മാര്‍ക്കാണെന്നാണ് പരീക്ഷ നടത്തിയ എന്‍ടിഎ പറയുന്നത്. ഇത്തരമൊരു ഗ്രേസ് മാര്‍ക്ക് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ഇതുവരെ നല്കിയിട്ടില്ല. ഗ്രേസ് മാര്‍ക്കിനുള്ള സാധ്യത മുന്‍കൂട്ടി ഒരിക്കല്‍പോലം എന്‍ടിഎ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലെ ഒരു എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഗ്രേസ് മാര്‍ക്ക് ലഭിച്ചവരാണ്. തൊട്ടടുത്ത സീരിയല്‍ നമ്പറുകാരുമാണ്. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചുവന്നിരിക്കുന്നത്. പരീക്ഷയ്‌ക്കു മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പര്‍ ഉണ്ടായിരുന്നു. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പര്‍ കണ്ടതായ വാര്‍ത്തയുമെല്ലാം സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ലിജീഷ് കുമാര്‍ പറഞ്ഞു.

ജൂൺ 14 നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം പത്തുദിവസം മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ പ്രസിദ്ധീകരിച്ചതും, കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇതിനു പിറകിലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ ആരോപിച്ചു.
<br>
TAGS : NEET EXAM, EDUCATION
KEYWORDS : NTA says there is no irregularity in conducting NEET exam; The students are about to approach the Supreme Court

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന...

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്...

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000...

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍...

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ്...

Topics

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന്...

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

ഫ്ലൈഓവർ സന്ദർശനത്തിനിടെ ഗതാഗത നിയമം ലംഘനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ...

Related News

Popular Categories

You cannot copy content of this page