ബെംഗളൂരു: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. നാല് കോച്ചുകള്‍ ആണ് വര്‍ധിപ്പിക്കുക. നിലവില്‍ 16 കോച്ചുകളാണുള്ളത്. ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 20 ആകും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ നേരത്തേ 20 കോച്ചുകളാക്കിയിരുന്നു.
രാജ്യത്തെ തിരക്കേറിയ 7 വന്ദേഭാരത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേക്കു കീഴിൽ മംഗളൂരു വന്ദേഭാരത് കൂടാതെ ചെന്നൈ-തിരുനെൽവേലി, ചെന്നൈ-വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്.
SUMMARY: Number of coaches to be increased in Thiruvananthapuram-Mangalore Vande Bharat