ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി. സി. പാളയത്തായിരുന്നു താമസം. പ്രവിത്താനം ചെട്ടിയിൽ കുടുംബാംഗമാണ്. 1940കളിൽ മലബാറിലേക്ക് എത്തിയ ആദ്യകാല കുടിയേറ്റ കുടുംബമാണ്.
മക്കള്‍: സിസിലി ചാക്കോ (ആലക്കോട്) ഗ്രേസി ഉമ്മൻ ( (തിരുവല്ല), ജോസ് പാറശേരിൽ(ചെറുപുഴ) പി. എ. ഐസക്ക് (ബെംഗളൂരു), അഗസ്റ്റിൻ പാറശ്ശേരിൽ (വള്ളിക്കടവ്) ക്യാപ്റ്റൻ സണ്ണി പി. എ. (ബെംഗളൂരു), പരേതയായ സലോമി (ഡൽഹി), റോസിലി സെബാസ്റ്റ്യൻ (ചങ്ങനാശ്ശേരി). മരുമക്കൾ: ചാക്കോ പിടിയേക്കൽ, പരേതനായ തമ്പി (മുരിങ്ങശ്ശേരി), ജോളി ജോസ് മയിലാടുംപാറ, സൂസൻ ഐസ ക്ക് വലുവെട്ടിക്കൽ, ലില്ലി ആലപ്പുരയ്ക്കൽ, സിസിലി അപ്പച്ചൻ നയിക്കാൻപറമ്പിൽ, സെബാസ്റ്റ്യൻ കത്രാപ്പള്ളി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മാലോം സെൻ്റ് സെബാസ്റ്റ്യൻസ് ഫോറന പള്ളിയില്‍ നടക്കും.