ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കാസറഗോഡ്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.
ഓണം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സെപ്റ്റംബർ ഏഴിന് ഇവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും.രാജഹംസ എക്സിക്യുട്ടീവ്, നോൺ എസി സ്ലീപ്പർ, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, എസി സ്ലീപ്പർ, കർണാടക സാരിഗെ ബസുകളാണ് സർവീസ് നടത്തുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് പ്രത്യേക സർവീസുകൾ.
ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു. ഓൺലൈൻ ബുക്കിങ്ങിന് സൗകര്യമുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ചു ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്. ഇരുവശങ്ങളിലേക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മടക്കയാത്രാ ടിക്കറ്റിൽ പത്ത് ശതമാനം ഇളവും നല്‍കുന്നുണ്ട്.
SUMMARY: Onam rush; Karnataka RTC to run 90 special services to Kerala