ബെംഗളൂരു: ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഉത്തര കന്നഡ സിർസിയിലെ ടിപ്പു നഗർ സ്വദേശി മൊഹ്‌സിൻ എന്നറിയപ്പെടുന്ന ഇംതിയാസ് ഷുക്കൂർ ആണ് പിടിയിലായത്. വിജയപുരയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കലാപത്തിന് ശേഷം ഇയാൾ ഹൈദരാബാദിലേക്ക് കടന്നിരുന്നു. കേസിൽ ഇയാൾക്ക് ബന്ധമുള്ളതായി ബെംഗളൂരു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാൾക്കെതിരെ ഒന്നിലധികം കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
2020 ഓഗസ്റ്റ് 11-നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആര്‍. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഘര്‍ഷത്തിന്റെ ഭാഗമായി എംഎല്‍എയുടെ വസതിയിലടക്കം അക്രമികള്‍ തീയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എൻഐഎക്ക് കൈമാറിയിരുന്നു.
TAGS: BENGALURU | RIOT | ARREST
SUMMARY: One arrested after hiding for years in Bengaluru riot case
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…