ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85കാരനാണ് മരിച്ചത്. മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 13 മുതൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു.
നിലവിൽ ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഇതുവരെ കർണാടകയിൽ 38 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പരിഭ്രാന്തി വേണ്ട, സാധാരണ ജീവിതം തുടരാമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കർണാടകയിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും എല്ലാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ കേസുകൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകൾ സ്റ്റോക്ക് ചെയ്യാൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ ആശുപത്രികളിൽ ഏകദേശം 5,000 ആർടിപിസിആർ കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 200ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
TAGS: BENGALURU | COVID
SUMMARY: Covid cases on rise, one death reported in Bengaluru
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…