LATEST NEWS

അബൂദബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അബൂദബി: ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ ഇറാന്റെ പ്രത്യാക്രമണം. യുഎഇയിലെ യു.എസ് സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ പ്രത്യാക്രമണത്തില്‍ അബൂദബിയിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.

ഇറാൻ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സംവിധാനമുപയോഗിച്ച്‌ തടഞ്ഞതായും എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് എന്ന് യുഎഇ പ്രതികരിച്ചു. പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങള്‍ക്കുണ്ട് എന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ കൂടാതെ ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇറാൻ വ്യോമാക്രമണം നടത്തി. ഖത്തറും യുഎഇയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യോമാതിർത്തി അടച്ചു. അതേസമയം ഗള്‍ഫ് മേഖലയിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഇറാൻ സ്ഥിരീകരിച്ചു. ഫാർസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ ലക്ഷ്യമിട്ടത്, ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം, കുവൈറ്റിലെ അല്‍-സലേം വ്യോമതാവളം, യുഎഇയിലെ അല്‍-ദഫ്ര വ്യോമതാവളം, ബഹ്‌റൈനിലെ അഞ്ചാമത്തെ യുഎസ് താവളം എന്നിവയാണ് ഇറാൻ ആക്രമിച്ചിരിക്കുന്നത്.

SUMMARY: One killed in Iranian missile attack in Abu Dhabi

NEWS BUREAU

Recent Posts

തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…

8 hours ago

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…

8 hours ago

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

9 hours ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

10 hours ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

11 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

11 hours ago