LATEST NEWS

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 53 വര്‍ഷം കഠിനതടവ്

നാദാപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 53 വർഷം കഠിനതടവ് വിധിച്ചു. നൊച്ചാട് മുളിയങ്ങല്‍ സ്വദേശി മുഹമ്മദ് റെയ്ഹാനെയാണ് (41) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 2,10,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റ് 14, 19 തീയതികളിലാണ് പീഡനം നടന്നത്. ഹോട്ടല്‍ തൊഴിലാളിയായ പ്രതി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്താണ് 13 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂള്‍ അധ്യാപിക മുഖേനയാണ് ഈ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.

പേരാമ്പ്ര പോലീസ് സ്‌കൂളിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ 2024 ഫെബ്രുവരി 28 മുതല്‍ പ്രതി വിചാരണ തടവുകാരനായി ജയിലിലായിരുന്നു.

SUMMARY: Rape case of 13-year-old girl; Accused gets 53 years in prison

NEWS BUREAU

Recent Posts

മാണ്ഡ്യയിൽ സ്വകാര്യ ബസ് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…

14 minutes ago

തൃശൂർ വെടിക്കെട്ട് ദുരന്തം; ഐസിയുവിൽ പത്ത് പേർ, അഞ്ച് പേരുടെ നില ഗുരുതരം, രണ്ട് പേര്‍ വെന്റിലേറ്ററില്‍’- വീണാ ജോര്‍ജ്

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി  എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…

35 minutes ago

ഡൽഹിയെ 47 റൺസിന്‌ തകർത്ത് ഹാട്രിക് ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…

42 minutes ago

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നീട്ടിയതായി ട്രംപ്, നാവിക ഉപരോധം തുടരും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ…

56 minutes ago

തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…

9 hours ago

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…

9 hours ago