കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂവെന്ന് ചാണ്ടി ഉമ്മൻ. തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിങ്ങള്‍ തന്നെ ഒരാളെ തീരുമാനിച്ച് സ്ഥാനാര്‍ഥിയാക്കിയാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം.
‘എന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കില്ല. അവര്‍ക്ക് താല്പര്യം ഇല്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത്. അപ്പ ഉള്ളപ്പോള്‍ തന്നെ അങ്ങനെ ഒരു തീരുമാനമാണ് എടുത്തിരുന്നത്. അതില്‍ മാറ്റം ഉണ്ടായാല്‍ അവര്‍ എന്നോട് പറയും. പാര്‍ട്ടിയോട് പറയും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
SUMMARY: Only one person from the family; Chandy Oommen clarifies his stance














