തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ് കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗാരേജില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളും കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു.
അമിത് ചക്കാലക്കലിന് ഒപ്പം രണ്ട് പേരാണ് എത്തിയത്. വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് ഗാരേജില്‍ കൊണ്ടുവന്നതെന്നാണ് അമിത് പറയുന്നത്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തുന്ന ഇടനിലക്കാർക്കായി കസ്റ്റംസ് അന്വേഷണം തുടരുകയാണ്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കടത്തിയ ആഢംബര വാഹനങ്ങള്‍ പിടികൂടാൻ ഓപ്പറേഷൻ നുംഖോർ തുടരുകയാണ്.
കള്ളക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്ന് സംശയിക്കുന്ന 150ഓളം വാഹനങ്ങളില്‍ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്. ഇന്നലെ അടിമാലിയില്‍ നിന്നും കൊച്ചിയിലെ കുണ്ടന്നൂരില്‍ നിന്നും രണ്ട് വാഹനങ്ങള്‍ കൂടി പിടികൂടിയിരുന്നു. കണ്ണൂരില്‍ നിന്ന് പിടികൂടിയ ഫസ്റ്റ് ഓണർ വാഹനത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചു.
SUMMARY: Operation Numkhor: Amit Chakkalakkal appears before customs again