NATIONAL

പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​വി​ശ്വാ​സ നോ​ട്ടീ​സ്; ലോക്‌സഭാ സ്‌പീക്കർ ഓം ​ബി​ർ​ള ഇ​ന്ന് സ​ഭ​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും

ന്യൂഡൽഹി: തന്നെ നീക്കാനുള്ള പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലോക്‌സഭ സ്‌പീ‌ക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്‌പീക്കർ സഭയിലെത്തിലെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച അവസാനിക്കും. ലോക്‌സഭയിൽ ഇന്നും ബജറ്റിന്മേലുള്ള ചർച്ച തുടരും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സഭയിൽ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയിൽ മറുപടി നൽകും

അതേസമയം സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്നതിലാണ് നിയമോപദേശം തേടുക. മാര്‍ച്ച് ഒമ്പതിന് നോട്ടീസ് സഭയില്‍ ചര്‍ച്ചക്കെടുത്തേക്കും

അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ മൂന്ന് കാരണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് പ്രാധാനമായും ആരോപിക്കുന്നത്. സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രിൽ 13 വരെ) സസ്‌പെന്റ് ചെയ്‌തതാണ് മറ്റൊരു കാരണം. കൂടാതെ, പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
SUMMARY: Opposition’s no-confidence motion; Lok Sabha Speaker Om Birla to walk out of the House today

NEWS DESK

Recent Posts

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

35 minutes ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

1 hour ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

1 hour ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

2 hours ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

2 hours ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

2 hours ago